കുട്ടികളിലെ മലബന്ധം അകറ്റാന്‍ നെയ്യ് ഉപയോഗിക്കാവുന്നതാണ്. ദിനംപ്രതി ഓരോ സ്പൂണ്‍ നെയ്യ് നല്‍കുന്നത് കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ രോഗങ്ങളെ തടയാന്‍ സഹായിക്കും.
ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലുണ്ടാകുന്ന എല്ലാത്തരം ദഹന പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് നെയ്യ്.എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്കും ഇവയ്ക്ക് ബലം കൂട്ടുന്നതിനും ഇത് സഹായകരമാകുന്നു.
ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ കലവറയാണ് നെയ്യ്.ഇത് ഞരമ്ബുകള്‍ക്കും തലച്ചോറിനും വലിയ ഗുണം നല്കുന്നു. ഈ ഫാറ്റി ആസിഡുകളുടെ അഭാവം ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
കുട്ടികളുടെ ആരോഗ്യംത്തിന് നെയ്യ് നല്‍കുന്നത് ശീലമാക്കുക. ശക്തമായ ആന്റി വൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ പിന്തുണയ്ക്കുന്ന നെയ്യ്, ചുമ, ജലദോഷം തുടങ്ങിയ അണുബാധകള്‍ക്കെതിരെ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
നെയ്യിലടങ്ങിയിട്ടുള്ള പോഷകഘടകങ്ങളെല്ലാം മസ്തിഷ്കത്തിലെ വിവിധ രാസപ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്.
എല്ലുകളള്‍ക്ക് ബലവും ഉറപ്പും വര്‍ദ്ധിപ്പിക്കാന്‍ നെയ്യ് സഹായിക്കുന്നു. ഒരു സ്പൂണ്‍ നെയ്യില്‍ 112 കലോറി അടങ്ങിയിട്ടുണ്ട്.ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ നെയ്യ് സഹായിക്കുന്നു.