NEWS

അനുജനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിൽ ജേഷ്ഠൻ അപകടത്തിൽ മരിച്ചു

എറണാകുളം: അനുജനുമായി ആശുപത്രിയില്‍ പോകുന്നതിന്റെ വാഹനം അപകടത്തില്‍പെട്ട് ജേഷ്ഠന്‍ മരിച്ചു. മലയാറ്റൂർ കളപ്പുരയ്ക്കല്‍ വീട്ടില്‍ രാജുവിന്റെ മകന്‍ ശ്രീരാജ്(22) ആണ് മരിച്ചത്.

ശ്രീരാജിന്റെ അനുജന്‍ ശ്രീജിത്തിനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ട് പോകുമ്ബോഴാണ് ദാരുണാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന ശ്രീരാജ് ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിച്ചു.

 

Signature-ad

 

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.മറ്റൂര്‍ ചെമ്ബിശ്ശേരി റോഡില്‍ കെ.ജി.പി.എല്ല് പൊടി കമ്ബനിയുടെ മുന്നിലായിരുന്നു സംഭവം.

Back to top button
error: