LIFEMovie

തമാശകളിക്കരുത്, മീ ടു ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തില്‍; വീണ്ടും പൊട്ടിത്തെറിച്ച് വിനായകന്‍

കൊച്ചി: മീ ടു വിവാദത്തില്‍ വീണ്ടും പൊട്ടത്തെറിച്ച് നടന്‍ വിനായകന്‍. മീ ടു വച്ച് തമാശകളിക്കരുതെന്നു പറഞ്ഞ വിനായകന്‍, തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ചു. പന്ത്രണ്ട് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തി വാര്‍ത്ത സമ്മേളനത്തിലാണ് വിനായകന്‍ വീണ്ടും പ്രതികരണം നടത്തിയത്.

മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ കുറ്റകൃത്യമാണെന്നും അതു വച്ച് തമാശ കളിക്കരുതെന്നും വിനായകന്‍ പറഞ്ഞു. നേരത്തെ ഒരുത്തീ എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്‌നത്തിലും വിനായകന്‍ പ്രതികരിച്ചു.

Signature-ad

അന്ന് താന്‍ മോശം പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തക ഇപ്പോള്‍ സ്ഥലത്തുണ്ടോ എന്ന് ആരാഞ്ഞ വിനായകന്‍ അന്നു പറഞ്ഞ കാര്യത്തില്‍ ചിലത് വിശദീകരിക്കാനുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, പെണ്‍കുട്ടിക്ക് വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിഷമമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു.

ഒരുത്തീ സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ വിനായകന്‍ നേരത്തെ ക്ഷമ ചോദിച്ചിരുന്നു . നടന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ക്ഷമ പറച്ചില്‍. അതേ സമയം മീടുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ വിനായകന്‍ തയ്യാറായിരുന്നില്ല.

Back to top button
error: