മലപ്പുറം: വീട്ടുമുറ്റം നിറയെ വിദേശ പഴങ്ങളുടെ പറുദീസ.കോട്ടക്കല്‍ സ്വദേശിയും പ്രവാസിയുമായിരുന്ന ചങ്ങരംചോല ഷംസുദ്ദീനാണ് തന്റെ വീടിന്റെ മുറ്റം നിറയെ വിദേശ പഴവര്‍ഗങ്ങളുടെ മരങ്ങൾ കൊണ്ട് മനോഹരമായിരിക്കുന്നത്.28 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ശേഖരിച്ച വിത്തുകളാണ് ഇപ്പോൾ ഷംസുദീന്റെ വീട്ടുമുറ്റത്ത് കായ്ച്ചു പഴുത്ത് കാഴ്ച്ചക്കാരുടെ കണ്ണിനും മനസ്സിനും കുളിർമ്മയായി നിൽക്കുന്നത്.
വിദേശപഴങ്ങളും മരങ്ങളും കാണാനും കൃഷി രീതി പഠിക്കാനും പ്രതിദിനം നിരവധി പേരാണ് ഇവിടെ എത്തുന്നത്.പൂര്‍ണമായി ജൈവവളം ഉപയോഗിച്ച് ഉണ്ടാക്കുന്ന പഴവര്‍ഗങ്ങള്‍ ആയതുകൊണ്ടുതന്നെ നാട്ടിലും വിദേശത്തും ഷംസുദീന്റെ പഴവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
നാല്പതോളം തരത്തിലുള്ള ജബോട്ടിക്ക, അറുപതോളം ഇനത്തില്‍പ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട് വിവിധ തരത്തിലുള്ള റമ്ബൂട്ടാന്, മാമ്ബഴം മാങ്കോസ്റ്റീന്‍ ഉള്‍പ്പെടെയുള്ള വിവിധ ഇനം കായ് കനികളാണ് ഷംസുദീന്റെ വീട്ടുമുറ്റത്ത് ഏദൻതോട്ടം തീർത്തിരിക്കുന്നത്.ഇതിനു പുറമേ വീടിനെ മനോഹരമാക്കാന്‍ വിവിധ തരത്തിലുള്ള നിരവധി ചെടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.മരങ്ങൾ ആദായം നൽകാൻ തുടങ്ങിയതോടെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ സെറ്റിലായിരിക്കയാണ് ഷംസുദ്ദീൻ.