തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ. കഴിഞ്ഞ വർഷം 99.47 ആയിരുന്നു എസ് എസ് എൽസി പരീക്ഷ വിജയശതമാനം.
ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് 4 മണി മുതൽ വിദ്യാർത്ഥികൾക്ക് ഫലമറിയാം. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്. www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം. കൂടാതെ സഫലം മൊബൈൽ ആപ്പിൽ നിന്നും ഫലം പരിശോധിക്കാം.
പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം
-
- ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in ഹോംപേജില്‍, ‘Kerala SSLC Result 2022’എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
- എസ്.എസ്.എല്‍.സി ഫലം സ്ക്രീനില്‍ കാണാനാകും
- ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം