ഉത്തർപ്രദേശിൽ ദളിത് യുവതി ബലാത്സംഗത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. മൊഴിമാറ്റാൻ ജില്ലാ മജിസ്ട്രേറ്റ് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ ലക്സ്കർ ആണ് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത്.
ആദ്യ മൊഴി തിരുത്താൻ ആണ് ജില്ലാ മജിസ്ട്രേറ്റിന്റെ ആവശ്യം. മാധ്യമങ്ങൾ കുറച്ചു ദിവസം കഴിഞ്ഞ് പോകുമെന്നും ഞങ്ങൾ ആണ് ഇവിടെ ഉണ്ടാകുക എന്നും ജില്ലാ മജിസ്ട്രേറ്റ് പറയുന്നുണ്ട്.
ഇന്ത്യ ടുഡേ ആണ് വീഡിയോ പുറത്തു വിട്ടത്. ഇരയുടെ കുടുംബവുമായി ബന്ധപ്പെടാൻ പോലീസ് ആരെയും സമ്മതിക്കുന്നില്ല. കോവിഡ് ആണ് കാരണം എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ജില്ലാ മജിസ്ട്രേറ്റ് നേരിട്ട് ചെന്ന് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.
അതേസമയം പെൺകുട്ടി ബലാത്സംഘം ചെയ്യപ്പെട്ടിട്ടില്ല എന്ന വാദവുമായി ഉത്തർ പ്രദേശ് പോലീസ് രംഗത്ത് വന്നു. ഫോറൻസിക് പരിശോധനയിൽ ഇക്കാര്യം തെളിഞ്ഞെന്നാണ് പോലീസിന്റെ വാദം.