മുംബൈ: ബെംഗളുരു എം ജി റോഡിലെ ഹോട്ടലില്‍ നടന്ന റേവ് പാര്‍ട്ടിക്കിടെ സിദ്ധാന്ത് കപൂര്‍ മയക്ക് മരുന്നുമായി പിടിയില്‍. ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത് കപൂര്‍. ഇന്നലെ രാത്രി ബെംഗളുരു എം ജി റോഡിലെ ഹോട്ടലില്‍ നടന്ന റേവ് പാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് സിദ്ധാന്ത് കപൂര്‍ അടക്കം ആറ് പേര്‍ പിടിയിലായത്.
ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് സിദ്ധാന്തിനെ കസ്റ്റഡിയിലെടുത്തത്. ബെംഗളുരു പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന 35 പേരില്‍ നടത്തിയ പരിശോധനയില്‍ സിദ്ധാന്ത് അടക്കം ആറ് മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.
ഇവര്‍ക്ക് ഹോട്ടലില്‍ നിന്നാണോ മയക്കുമരുന്ന് ലഭിച്ചത് അതോ പുറത്ത് നിന്നാണോ എന്നതില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.