NEWS

കെ സുരേന്ദ്രൻ രണ്ടു കോടി രൂപ വാങ്ങി ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചു; തൃപ്പൂണിത്തുറ ബിജെപി സ്ഥാനാർഥി ഡോ : കെ എസ്സ് രാധാകൃഷ്ണൻ

കേന്ദ്രം അനുവദിച്ച ഫണ്ടും മുക്കി,കെ ബാബുവിൽ നിന്നും രണ്ടു കോടി കൈപ്പറ്റി ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിക്കുകയും ചെയ്തു 
തൃപ്പൂണിത്തുറ: കെ ബാബുവിൽ നിന്നും ഒന്നരക്കോടി രൂപ കൈപ്പറ്റി കെ സുരേന്ദ്രൻ ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്ന ഗുരുതര ആരോപണവുമായി തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥി ഡോ.കെ എസ്സ് രാധാകൃഷ്ണൻ.അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം:
വളരെ പ്രതീക്ഷയോട് കൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിസ്ഥാനാർഥിയായി ഞാൻ തൃപ്പൂണിത്തുറയിൽ ജനവിധി തേടിയത്. കഴിഞ്ഞ 2016നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30000 വോട്ടും 2019 പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ 40000 വോട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 42000 വോട്ടും നേടിയ സീറ്റ് അതായത് എങ്ങനെ പോയാലും 35000 പാർട്ടി അനുഭാവികൾ ഉള്ള മണ്ഡലം.അത് കൂടാതെ ഞാൻ ജനിച്ചു വളർന്ന നാട്.വ്യക്തിപരമായി എനിക്ക് ഒരുപാട് ബന്ധങ്ങലുള്ള മണ്ഡലത്തിൽ എനിക്ക് 10000 വോട്ട് അങ്ങനെയും ഉള്ള മണ്ഡലം അതാണ് തൃപ്പൂണിത്തുറ.അവിടെയാണ് ഞാൻ 20000 വോട്ടോടെ മൂന്നാം സ്ഥാനത്തായിപ്പോയത്.
 ആദ്യഘട്ടപ്രചാരണം തീർന്നപ്പോൾ കേന്ദ്രഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം ചിലവായി..എ ക്ലാസ് മണ്ഡലമായത് കൊണ്ട് 6C കിട്ടുമെന്നൊന്നും ഞാൻ കരുതിയില്ല.മാക്സിമം 4 കിട്ടുമെന്ന് കരുതി.പക്ഷെ രണ്ടാം ഘട്ടം മുതൽ ഫണ്ടിങ് മന്ദഗതിയിലായി..പ്രചാരണവും അതിനനുസരിച്ചു ഡൌൺ ആയി വന്നു.തുടക്കത്തിൽ പ്രചാരത്തിനു കൂടെ ഉണ്ടായിരുന്ന പലരെയും വിളിച്ചിട്ട് കിട്ടാതെയായി.പ്രവർത്തകരെ ഞാൻ പിറവം മണ്ഡലത്തിൽ നിന്ന് സ്വന്തം ചിലവിൽ ഇറക്കി പ്രചാരണം മുന്നോട്ട് നീക്കി.ഫണ്ട് വരൂന്നില്ലായെന്ന് അധ്യക്ഷനെ വിളിച്ചു നിരന്തരം പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രൻ ഫണ്ടുമായി മംഗലാപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ടെങ്കിലും ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്ന ആലുവയിൽ പോലീസ് ചെക്കിങ് ഉണ്ടെന്നും സുരേന്ദ്രനെ സംശയമുണ്ടെന്നും രഹസ്യഇൻഫർമേഷൻ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കാശ് തൃശൂർ ജില്ലയിലെ ഏതോ കുഗ്രാമത്തിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് വലിച്ചെറിഞ്ഞു. .പിന്നീട് വിളിച്ചപ്പോൾ സുരേന്ദ്രനോ ഉത്തരവാദപെട്ടവരോ ഫോൺ എടുക്കാതെയായി..മുൻനിരനേതാക്കന്മാർ ആരും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ വന്നപ്പോൾ എനിക്ക് കാര്യം ക്ലിയർ ആയി..അവിടം മുതൽ ഞാൻ അലേർട്ട് ആയി.
സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള തൃപ്പൂണിത്തുറയിലെ നേതാക്കൾ രഹസ്യമായി ബാബുവിന് വേണ്ടി ശബരിമലവിഷയം മുൻനിർത്തി വോട്ട് ചോദിക്കുന്നത് അറിയുവാനിടയായി..സുരേന്ദ്രൻ ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലൂടെ ആകാശവീഥിയിൽ കൂടി പറക്കുന്നത് പല തവണ കണ്ടു.പ്രചാരണം ഏതാണ്ട് അവിടം കൊണ്ട് നിർത്തി.കിടപ്പാടം പോകരുതല്ലോ!
തൊട്ടടുത്ത ദിവസം ബിജെപി പ്രവർത്തകർ തനിക്ക് വോട്ട് ചെയ്യും എന്ന് പരസ്യമായി ബാബു പറഞ്ഞ  രാത്രിയിൽ കെ സുരേന്ദ്രൻ എന്നെ കാണുവാൻ തൃപ്പൂണിത്തുറയിലെ എന്റെ പ്രചാരണഓഫിസിലെത്തി..പക്ഷെ അത് എന്റെ പാർട്ടിക്കാരുടെ തലയെണ്ണി 2 കോടി രൂപ ബാബുവിനോട്  കോഴ വാങ്ങി തിരിച്ചു പോകുന്ന വഴിക്കായിരുന്നു എന്ന് വളരെ വൈകി ആണ് ഞാൻ അറിഞ്ഞത്. വ്യക്തമായി  പറഞ്ഞാൽ 6 കോടി കേന്ദ്രഫണ്ട് അനുവദിച്ച തൃപ്പൂണിത്തുറയിൽ 1 കോടി രൂപ മാത്രം എനിക്ക് നൽകിയ കെ സുരേന്ദ്രൻ 2 കോടി രൂപ കോഴ വാങ്ങി  15000 ബിജെപി വോട്ട് ബാബുവിന് മറിച്ചുകൊടുത്തു.അപ്പോഴേക്കും ഞാൻ 15 ലക്ഷത്തോളം രൂപയുടെ കടക്കാരൻ ആയിക്കഴിഞ്ഞിരുന്നു.
ഡോ : കെ എസ്സ് രാധാകൃഷ്ണൻ

Back to top button
error: