KeralaNEWS

ഉമ തോമസിന്‍െ്‌റ സത്യപ്രതിജ്ഞ 15 ന്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് 15 ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീക്കരുടെ ചേമ്പറില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

പി.ടി. തോമസിന്‍െ്‌റ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍െ്‌റ ഭാര്യയായ ഉമയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഡോ ജോ ജോസഫിനെയാണ് സി.പി.എം. രംഗത്തിറക്കിയത്. ബി.ജെ.പിക്കായി മുതിര്‍ന്ന നേതാവ് എ.എന്‍. രാധാകൃഷ്ണനും പോരിനിറങ്ങി. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉമ തോമസിലൂടെ യുഡിഎഫ് തൃക്കാക്കരയില്‍ മിന്നും വിജയമാണ് നേടിയത്. 72767 വോട്ടുകള്‍ നേടിയായിരുന്നു വിജയം. 2021 ല്‍ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു.

Signature-ad

യുഡിഎഫിന് 2021 നേക്കാള്‍ 12,928 വോട്ടുകള്‍ ഇപ്പോള്‍ കൂടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാര്‍ത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളില്‍ 2242 വോട്ടിന്റെ വര്‍ധനയുണ്ടായി. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയില്‍ 2528 വോട്ട് കുറഞ്ഞ ബിജെപിക്ക് കെട്ടിവച്ച കാശ് പോലും നഷ്ടമായി.

 

Back to top button
error: