KeralaNEWS

ഗൂഢാലോചനക്കേസ് : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്, കോടതി ഇടപെട്ട് നീതിപൂര്‍വ്വമായ ഒരു അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തില്‍ പി സി ജോര്‍ജ് സ്വപ്നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കെ ടി ജലീല്‍ എംഎല്‍എ പരാതി നല്‍കിയത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു. പി സി ജോര്‍ജും, സ്വപ്ന സുരേഷും ആസൂത്രിത കലാപം സൃഷ്ടിക്കാനായി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Signature-ad

 

Back to top button
error: