NEWS

ആലുവയിൽ അച്ഛനും മക്കളും നദിയിൽ ചാടി മരിച്ചു

കൊച്ചി: ആലുവ പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു.

പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരുമാണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.

 

 

ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിന് മുകളില്‍ കയറി അച്ഛനും രണ്ട് കുട്ടികളും കൂടി പെരിയാര്‍ നദിയിലേക്ക് ചാടുകയായിരുന്നു.പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു പേരും മുങ്ങിമരിക്കുകയായിരുന്നു.

Back to top button
error: