നോയിഡ : ഉത്തർപ്രദേശിലെ ലക്നൗവിലും വാരണാസിയിലുമടക്കം വിവിധ പ്രൊജക്ടുകളുമായി ലുലു ഗ്രൂപ്പ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻകൈയെടുത്താണ് എം എ യൂസഫലിയെ ഇവിടേക്ക് ക്ഷണിച്ചിരിക്കുന്നത്.ഇവയുടെ മാതൃകകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു.
വാരണാസിയിലും പ്രയാഗ്രാജിലും ഷോപ്പിംഗ് മാളുകളും നോയിഡയില്‍ ഭക്ഷണ സംസ്കരണശാലയുമാണ് ലുലു ഗ്രൂപ്പിന്റേതായി നിലവില്‍ വരാന്‍ പോകുന്നത് ഇവയുടെ മാതൃകയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.അതേസമയം തന്റെ പ്രൊജക്ടുകള്‍ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനായതില്‍ വലിയ ആദരവും ബഹുമതിയുമാണെന്ന് യൂസഫലി ഫേസ്ബുക്കിൽ കുറിച്ചു.