NEWS

ലോട്ടറി വഴി ഖജനാവിലെത്തിയത് 2000 കോടി 

തിരുവനന്തപുരം: ലോട്ടറിയില്‍ നിന്നുള്ള നികുതി 2000 കോടി രൂപ മറികടന്നു.2021-22 സാമ്ബത്തിക വര്‍ഷത്തിൽ ലോട്ടറി വിറ്റത് വഴി 2000.47 കോടി രൂപയുടെ നികുതിയാണ് ഖജനാവിലെത്തിയത്.
 സംസ്ഥാന ലോട്ടറി വിറ്റ വകയില്‍ ആറ് വര്‍ഷത്തിനുള്ളില്‍ ഖജനാവിലെത്തിയത് 10382.27 കോടി രൂപയാണ്. ലോട്ടറി ടിക്കറ്റ് വിറ്റ് 47719.31 കോടി രൂപയും കേരളത്തിന് ലഭിച്ചുവെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.16,703 സര്‍ക്കാര്‍ അംഗീകൃത ഏജന്‍റുമാരാണ് ഈ തുക ഖജനാവിൽ എത്തിച്ചത്.

Back to top button
error: