അതിജീവിതയ്ക്കെതിരായ നടൻ സിദ്ദിഖിന്റെ പരാമർശത്തിൽ മറുപടിയുമായി നടി റിമ കല്ലിങ്കൽ. സിദ്ദിഖിന്റെ അത്രയ്ക്കൊന്നും തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റിമ മാധ്യമങ്ങളോട് പറഞ്ഞത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയായതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് അത്തരത്തിൽ ചർച്ചയാകാൻ അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് സിദ്ദിഖ് മറുപടി പറഞ്ഞത്. ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു റിമ.
ഞാന്‍ സിദ്ദിഖിന്റെ അത്രയ്ക്കൊന്നും തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല. അതിജീവിതയ്ക്കൊപ്പമാണ് നിലനിൽക്കുന്നത്. അവര്‍ക്ക് വ്യാകുലതകള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ടെന്നും റിമ പറഞ്ഞു.