പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു. ഡിപ്പോ എൻജീനിയറായ മലപ്പുറം സ്വദേശി വി.പി. മനോജാണ് ജീവനൊടുക്കിയത്.
കണ്ണൂർ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന മനോജിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് പാപ്പനംകോടേക്ക് സ്ഥലം മാറ്റിയത്. ഡിപ്പോയിൽ താമസിച്ചിരുന്ന മനോജിനെ വർക്ക് ഷോപ്പിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. കരമന പോലീസെത്തി അന്വേഷണം ആരംഭിച്ചു.ആത്മഹത്യ കുറിപ്പോ മറ്റ് വിവരങ്ങളോ ഇപ്പോൾ ലഭ്യമല്ല. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷിക്കും.