പഴവങ്ങാടിയിലെ ചൈതന്യ ലക്കിസെന്റര്‍ ഉടമ ഗിരീഷ് കുറുപ്പ് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്ന് വാങ്ങിയ ടിക്കറ്റ് ഈ മാസം 14ന് ചില്ലറ ലോട്ടറി വില്പനക്കാരനായ വലിയതുറ സ്വദേശി രംഗന് കൈമാറിയിരുന്നു.എയര്‍പോര്‍ട്ട് പരിസരത്ത് നടന്ന് വില്പന നടത്തുന്ന രംഗന്‍ ആ ഭാഗത്താണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.അതിനാൽത്തന്നെ എയർപോർട്ടിൽ യാത്രയയക്കാൻ എത്തിയ ആളോ വിദേശത്തേക്ക് പോയ ആളോ ആകുമെന്നാണ് കരുതുന്നത്.വലിയതുറയിലുള്ള മത്സ്യത്തൊഴിലാളിക്കാണ് ഒന്നാം സമ്മാനമെന്നും അഭ്യൂഹം പരക്കുന്നുണ്ട്.
ഗരീഷ് കുറുപ്പ് 25 വര്‍ഷത്തോളമായി ലോട്ടറി വില്പന നടത്തുന്നയാളാണ്. കാരുണ്യ, സ്ത്രീശക്തി, അക്ഷയ ലോട്ടറികളുടെ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ബമ്ബര്‍ അടിക്കുന്നത് ഇതാദ്യമായാണ്.രംഗന്‍ എട്ടുവര്‍ഷത്തോളമായി ചില്ലറ ലോട്ടറി കച്ചവടം നടത്തുന്നയാളാണ്. നികുതി കിഴിച്ച് 6.30 കോടി ഒന്നാം സമ്മാനാര്‍ഹന് ലഭിക്കും.നികുതി കിഴിച്ച് 90ലക്ഷം രൂപ ഏജന്‍സി കമ്മിഷനാണ്.