NEWS

മയിൽ ചത്താൽ എങ്ങനെ സംസ്കരിക്കണം?

ദേശീയ പക്ഷിയായ മയിൽ ചത്താൽ എങ്ങനെയാണ് സംസ്കരിക്കേണ്ടത്? ത്രിവർണ പതാകയിൽ പൊതിഞ്ഞ് ആദരമൊരുക്കണമെന്നാകും ഡൽഹി പൊലീസിന്റെ മറുപടി. ചട്ടം ഇതാണെന്നും അവർ വ്യക്തമാക്കുന്നു.
 ഹൈക്കോടതിക്കു പുറത്തു ചത്തനിലയിൽ കണ്ടെത്തിയ മയിലിനെയാണ് ദേശീയ പതാകയിൽ പൊതി‍ഞ്ഞ് ആദരമർപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ഹൈക്കോടതി പരിസരത്തുനിന്ന് ഇവർക്കു മയിലിനെ ലഭിച്ചത്.
തിലക് മാർഗ് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇതിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തി.ചാന്ദ്നി ചൗക്കിലെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മയിലിന്റെ മരണകാരണം വ്യക്തമാക്കാൻ പോസ്റ്റുമോർട്ടവും നടത്തി.ദേശീയ പക്ഷിയായതിനാൽ എങ്ങനെ മറവുചെയ്യണമെന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരെ ബന്ധപ്പെട്ടെന്നും ഇവരുടെ നിർദേശം അനുസരിച്ചാണ് ദേശീയപതാക പുതപ്പിച്ച് ആദരം നൽകിയതെന്നും പൊലീസ് പറയുന്നു.
എന്നാൽ പൊലീസിന്റെ അമിതസ്നേഹത്തിനു വിമർശനവുമായി മൃഗസ്നേഹികൾ രംഗത്തെത്തി. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ട മയിലിനെ പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തേണ്ടതുണ്ടെന്നു വിദഗ്ധർ പറയുന്നു. ദേശീയ പതാകയിൽ പൊതിഞ്ഞ് ആദരമൊരുക്കണമെന്ന ചട്ടത്തെക്കുറിച്ചും അറിവില്ലെന്നാണ് ഇവരുടെ പക്ഷം.

Back to top button
error: