കഴിഞ്ഞ തവണത്തെ തെരഞ്ഞെടപ്പില്‍ ട്വന്റി ട്വന്റിക്ക് ലഭിച്ചത് 13897 വോട്ടാണ്. ഇത്തവണ സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസും ജോ ജോസഫും എ.എന്‍ രാധാകൃഷ്ണനും. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്നതാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജന്‍ കഴിഞ്ഞ ദിവസവും സാബു എം ജേക്കബിനെതിരെ രംഗത്ത് വന്നതും ഗുണമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
ജീവിച്ചിരുന്ന കാലത്ത് ട്വന്റി ട്വന്റിയുടെ കടുത്ത വിമര്‍ശകനായിരുന്നു പി.ടി തോമസ് എന്നതുകൊണ്ട് ഉമ തോമസിന് വോട്ട് നല്‍കാന്‍ തീരുമാനിക്കില്ലെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്.
അതേസമയം സംസ്ഥാന സര്‍ക്കാരുമായി പ്രശ്നങ്ങളുണ്ടായപ്പോള്‍ ബിജെപി ഭരിക്കുന്ന സര്‍ക്കാറുകള്‍ കിറ്റക്സ് ഉടമ കൂടിയായ സാബു ജേക്കബിനെ വ്യവസായത്തിനായി ക്ഷണിച്ചത് അനുകൂല ഘടകമാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശ്വാസം.വൈകിട്ട് മൂന്ന് മണിക്കാണ് നിലപാട് പ്രഖ്യാപനം.