കാര്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരം പരാജയപെട്ടുവെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രശാന്ത് കിഷോർ. ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയം നേരിടുന്നതുവരെ കോണ്‍ഗ്രസിന് കുറച്ചുകൂടി സമയം നീട്ടികിട്ടിയെന്ന് മാത്രമാണ് ചിന്തൻ ശിബിരത്തിന്റെ പ്രയോജനം എന്നായിരുന്നു പ്രശാന്തിന്റെ ട്വീറ്റ്.
കോണ്‍ഗ്രസ് പാർട്ടിയിൽ ചേരുന്നതിനുള്ള ക്ഷണം പ്രശാന്ത് കിഷോർ നിരസിച്ചതിന് തൊട്ടു പിന്നാലെയായിരിന്നു രാജസ്ഥാനിലെ ഉദയ്പൂരിൽ കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരം. പൊതുതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനും കോണ്‍ഗ്രസിലെ സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്താനുമായിരുന്നു ചിന്തൻ ശിബിരം സംഘടിപ്പിച്ചത്.