അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി. അടുത്ത സീസണിൽ ഐപിഎൽ രാജ്യത്തുടനീളം സഞ്ചരിക്കുകയാണെങ്കിൽ രാജ്യത്തുടനീളമുള്ള ആരാധകരോട് തനിക്ക് നന്ദിപറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈയിൽ കളിച്ച് നന്ദി പറയാതെയിരിക്കുന്നത് അന്യായമായിരിക്കും. ടീമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് ഒരുപാട് സ്നേഹവും വാത്സല്യവും ലഭിച്ചിട്ടുള്ള സ്ഥലമാണ് മുംബൈ. പക്ഷേ സിഎസ്കെ ആരാധകർക്ക് അതത്ര സുഖകരമായിരിക്കില്ല.
കൂടാതെ, അടുത്ത വർഷം ടീമുകൾക്ക് വിവിധ വേദികളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ ഞങ്ങൾ കളിക്കുന്ന വ്യത്യസ്തവേദികളിലെ വിവിധ സ്ഥലങ്ങളിൽ നന്ദിപറയുന്നത് പോലെയാകും അത്. തീർച്ചയായും അടുത്ത വർഷം ശക്തമായി തിരിച്ചുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും- ധോണി പറഞ്ഞു.
രാജസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരം ധോണിയുടെ ഐപിഎൽ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.