അര നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ഭാരത് കോഫിയുടെ ബ്രാൻഡായ BHARATH HIMA MIST -ന്റെ പുതിയ സംരഭങ്ങളായ ഗോതമ്പ് പുട്ടുപൊടിയുടേയും കറിപ്പൊടികളുടേയും ഔപചാരികമായ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി MLA യും ഗവ.ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു.
കമ്പനി മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു. സി. നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡർ അഡ്വ. സി.കെ.ജോസഫ് , ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, പാസ്റ്റർ എം. എസ് ജോണിക്കുട്ടി, ശ്രീ. മുകേഷ് കെ. മണി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഴൂർ), ശ്രീ. സി.വി തോമസ്കുട്ടി (പഞ്ചായത്ത് മെമ്പർ , കങ്ങഴ), ശ്രീ. രാജേന്ദ്രൻ നായർ (പ്രസിഡൻറ്, മെർച്ചന്റ് അസ്സോസിയേഷൻ കറുകച്ചാൽ), ശ്രീ. ജിൽസ് വർഗീസ് (JCI കറുകച്ചാൽ ടൗൺ പ്രസിഡന്റ്), ശ്രീ. അനിൽ കുമാർ, ശ്രീ. പോൾ മാത്യു എന്നിവർ ആശംസകൾ നേർന്നു. 30 വർഷത്തോളം സേവനം ചെയ്ത ശ്രീ. അഗസ്റ്റിനെ കമ്പനി ആദരിച്ചു.