NEWS

താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്.സംഭവത്തെ തുടര്‍ന്ന് മണിക്കൂറോളം ചുരത്തില്‍ വാഹന ഗതാഗതം തടസപ്പെട്ടു.

ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. വയനാട്ടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് കനത്ത മഴയ്ക്കിടെ മറിഞ്ഞത്.അടിവാരത്തുനിന്ന് പോലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.സാരമായി പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: