TRENDING

24 മണിക്കൂറില്‍ 88,600 പുതിയ കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 88,600 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ ആകെ രാജ്യത്ത് കോവിഡ് കേസുകള്‍ 59,92,532 ആയി. ഇന്നലെ മാത്രം 1,124 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 94503 ആയി. നിലവില്‍ 956402 പേര്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലാണ്.

Signature-ad

ഇന്നലെ മാത്രം 92,043 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 49,41,627 പേരാണ് രോഗമുക്തി നേടിയത്.

Back to top button
error: