തിരുവനന്തപുരം: നെടുമങ്ങാട് ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍. ആനാട് സ്വദേശി അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരെയാണ് സ്വന്തം ഫ്ലാറ്റിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രവാസിയായ അഭിലാഷ് ബുധനാഴ്ചയാണ് ഗള്‍ഫില്‍ നിന്നും എത്തിയത്.ഇരുവരും തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇവരുടെ ആറരവയസ്സുള്ള മകള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അതിനാല്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു.കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്.