തൃശൂര്‍: പൂരം കാണാന്‍ തൃശൂരില്‍ എത്തുന്ന പൂര പ്രേമികള്‍ക്ക് വയറുനിറയെ ആഹാരം വിളമ്ബി ക്രിസ്ത്യന്‍ പുരോഹിതനും സംഘവും.രണ്ട് രൂപയ്ക്കാണ് രുചിയേറിയ ഇഡ്ഡലിയും സാമ്ബാറും ഇങ്ങനെ മതിയാവോളം വിളമ്ബിയത്.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ആയിരുന്നു ഈ കൗതുക കാഴ്ച. വെറും രണ്ട് രൂപ നിരക്കിലാണ് പൂരം കാണാനെത്തിയ ജനങ്ങള്‍ക്ക് ഇഡ്ഡലിയും സാമ്ബാറും വിതരണം ചെയ്തത്.ഇത്തരത്തില്‍ മൂവായിരത്തോളം ഇഡ്ഡലികളും അതിന്റെ സാമ്ബാറുമാണ് വിറ്റ് പോയത്.
ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.പൂരം കാണാനെത്തിയ നൂറുകണക്കിന് ആളുകൾക്കാണ് വിലക്കുറവിൽ ലഭിച്ച ഭക്ഷണം ആശ്വാസമായത്.
സിറോ-മലബാർ കത്തോലിക്കാ പുരോഹിതനും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെയും (ആക്റ്റ്സ്) കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സ്ഥാപകനാണ് വൃക്ക അച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഡേവിസ് ചിറമ്മൽ.സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ടാണ് ഇദ്ദേഹം ഈ രംഗത്ത് സജീവമായത്.തൃശ്ശൂർ അരുണാട്ടുകര സ്വദേശിയാണ്.