ആഗോള എയ്റോസ്പേസ് കമ്പനിയായ എയര്‍ബസ്, 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. നേരത്തെ 1,500 പേരെ നിയമിക്കാനായിരുന്നു തീരുമാനമെങ്കിലും ഇപ്പോള്‍ അത് 2000 ആയി ഉയര്‍ത്തുകയായിരുന്നു. ലോകത്തിലെ ആദ്യത്തെ സീറോ എമിഷന്‍ കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റായ സീറോ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് വിമാന നിര്‍മ്മാതാവ് പറഞ്ഞു.
വികസിപ്പിച്ച സിമുലേഷനുകള്‍, കൂളിംഗ് സിസ്റ്റങ്ങള്‍, ഫ്യൂവല്‍ സെല്‍ സുരക്ഷാ വിശകലനം എന്നിവയില്‍ ആഗോള സാങ്കേതിക കേന്ദ്രങ്ങളെ പിന്തുണച്ച് ഇന്ത്യന്‍ ടീം വിമാനം നിര്‍മ്മിക്കുന്നതില്‍ വലിയ സംഭാവന ചെയ്യുന്നു. ഞങ്ങള്‍ സുസ്ഥിര വ്യോമയാനത്തിനായി ഭാവി ഒരുക്കുകയാണെന്നും സാങ്കേതികവിദ്യയും എഞ്ചിനീയറിംഗും അതിന്റെ ഹൃദയഭാഗമാണെന്നും ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ സബിന്‍ ക്ലോക്ക് പറഞ്ഞു.