NEWS

കോവിഡ് 19-പ്രതിരോധ വാക്‌സിന്‍ വെകാതെ ഇന്ത്യയിലെത്തും

ലോകം മുഴുവന്‍ കോവിഡ് 19 ഭീഷണിയിലാണ്. പല രാജ്യത്തും കോവിഡിന്റെ ഭീഷണി ഇപ്പോഴും ഒഴിഞ്ഞ് പോവാതെ തുടരുകയാണ്. സ്വന്തം ജീവന്‍ കൈയ്യില്‍ പിടിച്ചു കൊണ്ട് ലോകം കോവിഡിനെതിരെ പൊരുതാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഫലപ്രദമായ ചികിത്സയോ മറുമരുന്നോ കോവിഡിനില്ലെന്ന തിരിച്ചറിവോടെ ജീവിച്ച മനുഷ്യര്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായിരുന്നു റഷ്യയുടെ സ്പുട്‌നിക് 5 എന്ന വാക്‌സിന്‍. കോവിഡിനെതിരെ വാക്‌സിന്‍ ഫലപ്രദമാണെന്നും ഒന്നാം ഘട്ട പരീക്ഷണം വിജയിച്ചുവെന്നും അറിഞ്ഞതോടെ ഇരുളു കൊണ്ട് മൂടിയ ലോകത്തില്‍ പ്രത്യാശയുടെ പുതിയ വെളിച്ചം തെളിയുകയായിരുന്നു.

ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആ പ്രത്യാശയെ ഒന്നു കൂടി ബലപ്പെടുത്തുകയാണ്. റഷ്യ നിര്‍മ്മിച്ച സ്പുട്‌നിക് 5 റഷ്യുടെ തലസ്ഥാനമായ മോസ്‌കോയിലെ ജനങ്ങള്‍ക്ക് വിതരണം തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുവിതരണത്തിനായി കൂടുതല്‍ വാക്‌സിന്‍ ഉടന്‍ നിര്‍മ്മിച്ചു തുടങ്ങുമെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഇത് വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു.

Signature-ad

റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഗമാലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്റ് മൈക്രോ ബയോളജി വികസിപ്പിച്ചെടുത്ത ഗാം-കോവിഡ്-വാക് (സ്പുടനിക് വി)റോസ്ഡ്രാവ്‌നാഡ്‌സറിന്റെ ലബോറട്ടറികളില്‍ ആവശ്യമായ ഗുണനിലവാര പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ വാക്‌സിന്‍ വിജയിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ വാക്‌സിന്‍ പൊതുജനങ്ങളിലേക്ക് എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി

അടിയന്തരമായി വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്കായിരിക്കും ആദ്യമെത്തുക. വര്‍ഷങ്ങളോളം പരീക്ഷണങ്ങളിലേര്‍പ്പെട്ടാണ് ഓരോ പ്രതിരോധ വാക്‌സിനും കണ്ടെത്തുന്നത്. എന്നാല്‍ കോവിഡ് 19 വര്‍ധനവ് മുന്നില്‍ കണ്ടാണ് നിര്‍മ്മാതാക്കളില്‍ പലരും തിടുകത്തില്‍ വാക്‌സിന്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡുമായി ആര്‍.ഡി.എഫ് കരാര്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ സ്പുട്‌നിക് വാക്‌സിന്റെ അവസാനഘട്ട ക്ലിനക്കല്‍ പരീക്ഷണങ്ങള്‍ സമീപ ഭാവിയില്‍ ഇന്ത്യയില്‍ ആരംഭിക്കും

Back to top button
error: