• ശിശുമരണനിരക്ക് കുറവ്: ആയിരത്തിൽ 5
• നവജാതശിശുക്കളുടെ മരണം കുറവ്: 3.4%; ഗർഭസ്ഥശിശുക്കളിൽ 1%
• ആശുപത്രിയിലെത്തിച്ചുള്ള പ്രസവം: 100%
• അടിസ്ഥാന വാക്സീനുകളെല്ലാം എടുത്ത കുട്ടികൾ: 78%
• ശുചിത്വ സംവിധാനം: 100% (0.2% കൂടുതൽ മെച്ചപ്പെടേണ്ടത്)
• ശുചിമുറി സൗകര്യം: 99.8%
• വൈദ്യുതി: 99.5%
• മെച്ചപ്പെട്ട കുടിവെള്ള സൗകര്യം: 94.9%
• കുടുംബത്തിൽ പുകവലി ശീലമുള്ള ഒരാളെങ്കിലും: 16.2%
• 2–4 പ്രായക്കാരിൽ പ്രീ സ്കൂളിൽ പോകുന്നത്: 54%
• മദ്യപിക്കുന്ന സ്ത്രീകൾ: 0.2%, പുരുഷന്മാർ: 19.9%
• പുകവലിക്കുന്ന സ്ത്രീകൾ: 2.2%, പുരുഷന്മാർ: 16.9%
• ജോലിയുള്ള സ്ത്രീകൾ: 22.8%, പുരുഷന്മാർ: 70.5%
• 15–19 പ്രായത്തിൽ ഗർഭിണിയായവർ: 2.4%
• ക്ഷയരോഗം: ലക്ഷത്തിൽ 463 പേർക്ക്
• വീട്ടിൽ ഒരാളെങ്കിലും ഇൻഷുറൻസ് ചെയ്യപ്പെട്ടത്: 57.8%
• കേരളത്തിലെ 61% സ്ത്രീകളും 62% പുരുഷന്മാരും ജീവിതത്തിൽ ഒരിക്കൽപോലും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ല.
• 65% പുരുഷന്മാർ ആഴ്ചയിലൊരിക്കലെങ്കിലും പത്ര–മാസികകൾ വായിക്കുന്നു; സ്ത്രീകൾ 58%.
• ടിവി കാണുന്ന സ്ത്രീകൾ 72%, പുരുഷന്മാർ 75%. പുരുഷന്മാരിൽ 41% തിയറ്ററിൽ പോയി സിനിമ കാണുന്നു.
. കേരളത്തിൽ 38% സ്ത്രീകൾക്കും 36.5% പുരുഷന്മാർക്കും പൊണ്ണത്തടി
• കേരളത്തിൽ 4.4% പേർ രക്തബന്ധമുള്ളവരുമായി വിവാഹം കഴിക്കുന്നു; ദേശീയതലത്തിൽ ഇത് 11%. ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന എന്നിവിടങ്ങളിൽ ഒരു ശതമാനത്തിൽ കൂടുതൽ പേർ സ്വന്തം അമ്മാവനെ വിവാഹം കഴിക്കുന്നു. കേരളത്തിൽ ഈ പ്രവണതയില്ല.