NEWS

കേരളത്തിൽ 38% സ്ത്രീകൾക്കും 36.5% പുരുഷന്മാർക്കും പൊണ്ണത്തടി

ന്യൂഡൽഹി: കേരളത്തിൽ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി കൂടുന്നുവെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കുടുംബാരോഗ്യ സർവേയുടെ പരിഷ്കരിച്ച റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തു പൊതുവിലുള്ളതിനെക്കാൾ അപകടകരമായ സ്ഥിതിയിലാണ് കേരളത്തിൽ പൊണ്ണത്തടിയെന്ന സൂചനയാണു റിപ്പോർട്ടിലുള്ളത്.
 2015–16 ൽ സ്ത്രീകളിൽ 32% പേർക്കായിരുന്നു അമിതവണ്ണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 38% ആയി വർധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാർ 2015–16 ൽ 28% ആയിരുന്നെങ്കിൽ ഇപ്പോൾ 36.5% ആയി.കഴിഞ്ഞ ഡിസംബർ 20നു പുറത്തിറക്കിയ റിപ്പോർട്ടിൽ പുതിയ കണക്കുകൾ കൂടി ചേർത്താണ് 2019–21 ലെ അഞ്ചാം കുടുംബാരോഗ്യ സർവേ റിപ്പോർട്ട് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.

Back to top button
error: