കട്ടപ്പന: പുളിയന്മല ടൗണില്‍ കട്ടപ്പന എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ യുവതിയുടെ കൈയില്‍ നിന്നും കഞ്ചാവ് പിടികൂടി.കണ്ണമ്ബടി സ്വദേശിനി ബിനിമോളുടെ കൈവശമിരുന്ന ബാഗില്‍ നിന്നുമാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്.
ഇവര്‍ ഉപ്പുതറ, കണ്ണമ്ബടി കേന്ദ്രീകരിച്ചു ചില്ലറ വിലപ്പന നടത്തുന്ന ആളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പല തവണ കമ്ബത്തുനിന്നും കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തിയിട്ടുള്ളതായും പ്രതി എക്സൈസിനു മൊഴി നല്കി. നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.