KeralaNEWS

റെയില്‍വേയ്ക്കു വിവേകമുദിച്ചു, ജനറല്‍ കോച്ചുകള്‍ തിരികെ വന്നു; ദുരിതമൊഴിഞ്ഞ ആശ്വാസത്തിൽ യാത്രക്കാര്‍

ധാരണ ട്രെയിനുകളിൽ ജനറല്‍ കോച്ചുകള്‍ റിസേർവിഡ് കോച്ചുകളായി പരിണമിച്ചതോടെ യാത്രക്കാർ വലിയ ദുരിതത്തിലായിരുന്നു. കൊവിഡ് വ്യാപന സമയത്താണ് റെയില്‍വേ ഈ പരിഷ്കാരം നടപ്പാക്കിയത്. എന്തായാലും യാത്രക്കാരുടെ നിരന്തരമുറവിളിയെ തുടർന്ന് ഉപേക്ഷിച്ച ജനറല്‍ കോച്ചുകള്‍ റെയില്‍വേ തന്നെതിരിച്ചു കൊണ്ടുവന്നു. ഇന്നലെയോടെയാണ് ജനറല്‍ കോച്ചുകള്‍ പൂര്‍ണമായും പുനസ്ഥാപിച്ചത്.

വേണാട്, പരശുറാം, ഇന്റര്‍സിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് നിലവില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ട്രെയിനുകളാണ് ഇവ. ഏകദേശം രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന യാത്രാ ദുരിതത്തിനാണ് ഇതോടെ വലിയൊരു ആശ്വാസമാകുന്നത്.

Signature-ad

ഇനിമുതല്‍ വേണാട്, പരശുറാം എക്‌സ്പ്രസുകളില്‍ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ കൂടാതെ 15 ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യാം. നേരത്തെയുണ്ടായിരുന്ന യാത്രാ സൗകര്യം ഇതോടെ പൂര്‍ണമായും പുനസ്ഥാപിക്കപ്പെട്ടു.

Back to top button
error: