KeralaNEWS

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിൽ

 

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്മൃതി ഇറാനിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ സ്വീകരിച്ചു.

Signature-ad

വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സ്മ്യതി ഇറാനിയെത്തുന്നത്. വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റ് ജനസമ്പര്‍ക്ക പരിപാടികളിലും കേന്ദ്രമന്ത്രി പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ സ്മൃതി ഇറാനിയുടെ സന്ദര്‍ശനം ശ്രദ്ധേയമാകും.

Back to top button
error: