NEWS

ഇന്ന് ലോക തൊഴിലാളി ദിനം;ഇന്ത്യയിലെ തൊഴിലാളികൾ ഇന്നും തെരുവിൽ

ന്ന് ലോക തൊഴിലാളി ദിനം.തൊഴിലാളി ദിനം അല്ലെങ്കിൽ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്.തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്.
 

1886 ൽ ചിക്കാഗോയിൽ നടന്ന ഹെയ്‌മാർക്കറ്റ് ലഹളയുടെ ഓർമയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. ഇതിനെ തുടർന്ന് റാലിയിൽ വലിയ സംഘ‍ർഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു.അന്ന് നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. തെളിവുകൾ ഇല്ലാതിരുന്നിട്ടും എട്ട് തൊഴിലാളി പ്രവർത്തകരാണ് അന്ന് ശിക്ഷിക്കപ്പെട്ടത്.
ഇന്ത്യയിൽ 1923ൽ ചെന്നൈയിലാണ് ആദ്യമായി തൊഴിലാളി ദിനം ആചരിച്ചത്.ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ആദ്യമായി മെയ് ദിനം ഇന്ത്യയിൽ ആചരിച്ചത്.തൊഴിലാളികളുടെ പരിശ്രമത്തിന്റെയും പ്രവർത്തനത്തിന്റെയും പ്രതീകമായി ഈ ദിനം ദേശീയ അവധി ദിനമായി കണക്കാക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാ‍ർട്ടി നേതാവ് മലയപുരം സിംഗാരവേലു ചെട്ടിയാർ ആണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.തുടർന്നാണ് മെയ് ഒന്ന് ഇന്ത്യയിൽ അവധി ദിവസമായത്.
എന്നാൽ ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾ പലതും നേടിയെടുക്കാൻ ഇന്ത്യയിൽ ഇന്നും സമരം നടത്തേണ്ട ഗതികേടാണ് ഉള്ളതെന്നാണ് വാസ്തവം.കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന കർഷക തൊഴിലാളി സമരം തന്നെ ഉദാഹരണം.ഒരു വർഷത്തോളം നീണ്ട കർഷക പ്രക്ഷോഭത്തിനൊടുവിലാണ്​ വിവാദ കാർഷിക നിയമം പിൻവലിക്കാനുള്ള കേ​ന്ദ്രസർക്കാറിന്റെ തീരുമാനം ഉണ്ടായത്.
എന്നാൽ ഒരു വർഷം നീണ്ട പ്രക്ഷോഭത്തിനിടെ രാജ്യം സാക്ഷ്യം വഹിച്ചത്​ ദയയില്ലാതെ കർഷകരെ അടിച്ചമർത്തുന്ന നിരവധി സംഭവങ്ങൾക്കായിരുന്നു. റിപബ്ലിക്​ ദിനത്തിലെ അക്രമവും ലഖിംപൂർ ഖേരി കർഷക കൊലപാതകവും ഇതിൽ ഉൾപ്പെടും.
കേന്ദ്രസർക്കാറി​ന്റെ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്​ യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യയുടെ പരിപാടിയിലേക്ക്​ പ്രതിഷേധവുമ​ായെത്തുകയായിരുന്നു കർഷകർ.കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ഓടിച്ചിരുന്ന എസ്​.യു.വി ഈ കർഷകർക്ക്​ ഇടയിലേക്ക്​ ഓടിച്ചുകയറ്റി നാല്​ കർഷകർക്ക്​ ഉൾപ്പെടെ എട്ടുപേർക്ക്​ ജീവൻ നഷ്​ടമായി ഒരു മാധ്യമപ്രവർത്തകനും ജീവൻ നഷ്ടമായി.ഡൽഹിയുടെ തെരുവോരങ്ങളിൽ മരിച്ചു വീണ കർഷകരുടെ എണ്ണം ഇതിലും എത്രയോ ഇരട്ടി.
ഓരോ തൊഴിലാളി ദിനവും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ കൂടുതൽ ബോധവാന്മാരാക്കുന്നു എന്നതാണ് ഈ ദിനത്തിന്റെ പ്രസക്തിയും അതിന്റെ നേട്ടവും.

Back to top button
error: