BusinessTRENDING

നാലാംപാദ ഫലങ്ങളില്‍ നഷ്ടവുമായി ബജാജ് ഓട്ടോ; അറ്റലാഭം രണ്ട് ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദ ഫലങ്ങളില്‍ നഷ്ടവുമായി ബജാജ് ഓട്ടോ. വില്‍പ്പന ഇടിഞ്ഞതോടെ അറ്റ ലാഭം രണ്ട് ശതമാനം കുറഞ്ഞ് 1,526 കോടി രൂപയിലെത്തി. ആഭ്യന്തര, കയറ്റുമതി വിപണികളിലെ വില്‍പ്പന ദുര്‍ബ്ബലമായതും, സെമികണ്ടക്ടര്‍ ക്ഷാമവുമാണ് ഈ നഷ്ടത്തിന് കാരണം.

2021 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനി 1,551 കോടി രൂപയുടെ കണ്‍സോണിഡേറ്റഡ് അറ്റാദായം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം നാലാം പാദത്തില്‍ 7,975 കോടി രൂപയായി കുറഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ ഇത് 8,596 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ മൊത്തം ഇരുചക്രവാഹന, വാണിജ്യ വാഹന വില്‍പ്പന 17 ശതമാനം ഇടിഞ്ഞ് 9,76,651 യൂണിറ്റായി.

Signature-ad

2020-21 ല്‍ ഇത് 11,69,664 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ മൊത്തം വില്‍പ്പന 27 ശതമാനം ഇടിഞ്ഞ് 3,89,155 യൂണിറ്റിലെത്തി. അതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ 6,35,545 യൂണിറ്റ് കയറ്റുമതി ചെയ്ത സ്ഥാനത്ത് കഴിഞ്ഞ പാദത്തില്‍ കയറ്റുമതി എട്ട് ശതമാനം ഇടിഞ്ഞ് 5,87,496 യൂണിറ്റുകളായി. വിതരണത്തില്‍ നേരിട്ട കടുത്ത വെല്ലുവിളിയാണ് നാലാംപാദഫലങ്ങളില്‍ പ്രതിഫലിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

Back to top button
error: