NEWS

ബെയ്‌റൂട്ടിൽ പൊട്ടിത്തെറിച്ചത് 2750 ടൺ അമോണിയം നൈട്രേറ്റ്, മരണം 78, കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ലെബണനിലെ ബെയ്‌റൂട്ടിലെ ഭീകര സ്ഫോടനത്തിലെ വില്ലൻ അമോണിയം നൈട്രേറ്റ്. 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. ലബനീസ് പ്രധാനമന്ത്രി ഹസൻ ദൈബ് ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന വെയർഹൗസുകളിൽ ഒന്നിൽ അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ആറു വർഷമായി അമോണിയം നൈട്രേറ്റ് ഇവിടെ സംഭരിച്ചിരുന്നു. എന്നാൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ലബനീസ് പ്രധാനമന്ത്രി പറയുന്നു.

Signature-ad

ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനം നടന്നത്. 78 പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. മൂവായിരത്തോളം പേർക്കാണ് പരിക്ക്. തുറമുഖത്തിന് സമീപം നിലനിന്നിരുന്ന ബഹുനില കെട്ടിടങ്ങളിൽ ആണ് സ്ഫോടനം ഉണ്ടായത്.

സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള കെട്ടിടങ്ങൾക്ക് വൻ നാശ നഷ്ടങ്ങൾ ഉണ്ടായി. സ്ഫോടനങ്ങളുടെ ആഘാതം കിലോമീറ്ററുകളോളം നീണ്ടുനിന്നു. ചുറ്റും രക്തം തളം കെട്ടിക്കിടക്കുകയാണെന്നു ദൃക്‌സാക്ഷികൾ പറയുന്നു.

Back to top button
error: