കോവിഡ് വർധിക്കുന്ന ഡൽഹിയിൽ സൗജന്യ ബൂസ്റ്റർ ഡോസ്. 18 മുതൽ 59 വയസുവരെയുള്ളവർക്കാണ് ഡൽഹി സർക്കാർ സൗജന്യ വാക്സിൻ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഷീൽഡ്, കോവാക്സിൻ ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കിയിരുന്നത്.
അതേസമയം ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും 60 വയസിനു മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകിയിരുന്നു.
ഡൽഹിയിൽ ബുധനാഴ്ച 1009 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലെ കോവിഡ് കേസുകൾ ഉയരുന്നുണ്ട്.