കൊല്ലം: ജില്ലയില്‍ കൊവിഡ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചു.മയ്യനാട് സ്വദേശിയായ യുവാവിനാണ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചത്.
മൂന്നാഴ്ച മുൻപാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്.യുവാവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ പരിശോധിച്ചെങ്കിലും നിലവില്‍ ആര്‍ക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ല.പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍. ഒമിക്രോണിനേക്കാള്‍ പത്തിരട്ടി വ്യാപനശേഷിയുണ്ട്.രോഗം ഗുരുതരമാകാന്‍ സാധ്യത കുറവാണെങ്കിലും രോഗബാധിതരുടെ എണ്ണം കൂടാന്‍ ഇത് കാരണമാകും.
ഇതേത്തുടർന്ന് പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയ്ക്കു ചികിത്സ തേടുന്നവരുടെ കണക്കെടുക്കാന്‍ ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്കു നിര്‍ദേശം നല്കി.