ന്യൂഡല്‍ഹി: പോസ്റ്റ്പെയ്ഡ് ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കുള്ള എന്‍ട്രി ഫീയും ഇന്സ്റ്റാളേഷന് ചാര്‍ജുകളും ഒഴിവാക്കി ടെലികോം ഓപ്പറേറ്റര്‍ ജിയോ. ജിയോ ഫൈബര്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി കമ്പനി പ്രതിമാസ പ്ലാനുകള്‍ അവതരിപ്പിച്ചു.
ആറ് വിനോദ ആപ്പുകളിലേക്കുള്ള ആക്സസ് ലഭിക്കുന്നതിന് കുറഞ്ഞ മൂല്യമുള്ള പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 രൂപ നല്‍കാനുള്ള ഓപ്ഷന് നല്‍കുകയും ചെയ്തിട്ടുണ്ട്. ജിയോഫൈബര്‍ പോസ്റ്റ്പെയ്ഡ് കണക്ഷന് തിരഞ്ഞെടുക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 10,000 രൂപ വിലയുള്ള ഇന്റര്‍നെറ്റ് ബോക്സ്, സെറ്റ്-ടോപ്പ് ബോക്സ്, ഇന്സ്റ്റാലേഷന് എന്നിവ സൗജന്യമായി ലഭിക്കുമെന്ന് ജിയോ പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ പ്ലാനുകള്‍ക്ക് കീഴില്‍, പ്രതിമാസം 399 രൂപയും 699 രൂപയും വിലയുള്ള ഇന്റര്‍നെറ്റ് പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 രൂപ അധികമായി നല്കി ആറ് വിനോദ ആപ്പുകളിലേക്കും 200 രൂപ അധികമായി നല്കി 14 ആപ്പുകളിലേക്കും പ്രവേശനം നേടാനുള്ള ഓപ്ഷന് ജിയോ നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ പണമടയ്ക്കാനുള്ള ഓപ്ഷന് നല്‍കിക്കൊണ്ട് കമ്പനി പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ ഇളവ് വരുത്തി.