NEWSWorld

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ 24 മ​ണി​ക്കൂ​റി​ന​കം 1,11,319 കോ​വി​ഡ് കേ​സു​ക​ൾ

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ 24 മ​ണി​ക്കൂ​റി​ന​കം 1,11,319 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,55,83,220 ആ​യി. തൊ​ട്ടു​മു​മ്പ​ത്തെ ദി​വ​സം 1,18,504 പു​തി​യ കേ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് പ്ര​തി​ദി​നം 1.95 ല​ക്ഷം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഒ​മി​ക്രോ​ണി​ന്‍റെ​യും ഉ​പ​വ​ക​ഭേ​ദ​മാ​യ ബി​എ2​വി​ന്‍റെ​യും വ്യാ​പ​ന​മാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി​യ​ത്. മാ​ർ​ച്ച് പ​കു​തി​യോ​ടെ ഇ​വ​യു​ടെ വ്യാ​പ​ന തോ​ത് കു​റ​ഞ്ഞു​വ​രി ക​യാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. 166 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 21,520 ആ​യി. നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ 808 പേ​രാ​ണു​ള്ള​ത്.

Signature-ad

രാ​ജ്യ​ത്ത് ജ​ന​സം​ഖ്യ​യു​ടെ 86.6 ശ​ത​മാ​നം ആ​ളു​ക​ളും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ണെ​ന്നും ആ​കെ ജ​ന സം​ഖ്യ​യു​ടെ 64.4 ശ​ത​മാ​നം ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Back to top button
error: