NEWS

തൈര് സ്വാദം-വേനൽക്കാലത്തെ ഏറ്റവും മികച്ച ഭക്ഷണം

വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും പറ്റിയ ഭക്ഷണമാണ് തൈര് സ്വാദം.ശരീരം തണുപ്പിക്കുമെന്ന് മാത്രമല്ല വേനൽക്കാലത്ത് ഉണ്ടാകുന്ന പല ദഹന-ഉദര പ്രശ്നങ്ങളിൽ നിന്നും ഇത് വിടുവിക്കുകയും ചെയ്യും.പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ് അധികം വന്ന ചോറ് വേസ്റ്റാകാതിരിക്കാനും ഇത് സഹായിക്കും.
തമിഴ്​നാട്​ സ്​പെഷൽ സൂപ്പർ തൈര്​ സാദം ഉണ്ടാക്കാം

ആവശ്യമുള്ളവ

വേവിച്ച്​ തണുപ്പിച്ച ചോറ്​ -2 കപ്പ്​
തൈര്​ -2 കപ്പ്​
കറിവേപ്പില -2 തണ്ട്​
വറ്റൽ മുളക്​ -2 എണ്ണം
പച്ചമുളക്​ -2 എണ്ണം
ഇഞ്ചി -ചെറിയ കഷണം
ഉപ്പ്​, കടുക്​, എണ്ണ -ആവശ്യത്തിന്​
കായം -കാൽ ടീസ്​പൂൺ
തയാറാക്കുന്ന വിധം

ചോറ്​ നന്നായി വെന്തശേഷം തണുപ്പിക്കണം.ശേഷം തൈര്​ നന്നായി ഉപ്പുചേർത്ത് ഉടച്ച്​ ചോറിലേക്ക്​ മിക്​സ്​ ചെയ്യാം. ഒരു പാനിൽ ഓയിൽ ​വച്ച്​ ചൂടാക്കി കടുക്,വറ്റൽ മുളക്​, കറിവേപ്പില എന്നിവ വറു​ത്തെടുക്കണം. ഇതിലേക്ക്​ ഇഞ്ചി,പച്ചമുളക്​, കായം എന്നിവ ചേർത്ത്​ വഴറ്റാം. ഇത്​ ചോറിലേക്ക്​ ചേർത്ത്​ നന്നായി ഇളക്കി മിക്​സ്​ ചെയ്യണം. തൈര്​ സാദം റെഡി.അച്ചാറ് മാത്രം മതി കൂട്ടിന്.

Back to top button
error: