NEWS

കൊച്ചിക്കാർ തിരിച്ചറിയാതെപോയ എഴുത്തുകാരി; കേരളവും!

ന്ത്യയിലെ എല്ലാ പ്രധാനമതവിഭാഗങ്ങളും കൂടി ചേരുന്ന ഒരു പോളിങ്ങ്‌ ബൂത്ത്‌ ഏതാണന്ന്‌ യുപിഎസ്‌സി യില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു…
പലരും ബോബെ,ഡല്‍ഹി,കർക്കത്ത,ബാഗ്ലൂർ, മദ്രാസ്‌ തുടങ്ങിയ സ്ഥലങ്ങള്‍ എഴുതി..
എന്നാല്‍ അതെല്ലാം തെറ്റായിരുന്നു…
കൊച്ചി മട്ടാഞ്ചേരിയിലെ ഹാജിസാ സ്‌ക്കൂളിലെ 38 ാം ബൂത്ത്‌ ആയിരുന്നു അത്…!!!
അതെ,ബഹുസ്വരതയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പണ്ടുമുതലേ കൊച്ചി.
പറയാന്‍ വന്ന വിഷയം ഇതൊന്നുമല്ലാ…
മലയാളികൾ മറന്ന ഒരു മഹിളാരത്‌നം ഉണ്ടായിരുന്നു കുറെനാൾ മുൻപ് വരെ കൊച്ചിയില്‍…
കേരളം മറന്നാലും
കൊച്ചി ആ മഹിളയെ മറക്കരുതായിരുന്നു!
കാരണം ഇന്നും വടക്കേയിന്ത്യയില്‍ വായിക്കപ്പെടുന്നുണ്ട്‌ ഇവരുടെ  സ്യഷ്‌ടികള്‍…
ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനില്‍ …
ബംഗ്ലാദേശില്‍,….
എന്തിന്‌ ഗള്‍ഫ്‌ രാജ്യങ്ങളിൽ പോലും!!
ഇത്രയും ഒരു പ്രശസ്ഥയായ സത്രീയോ..?
അതും ഒരു കൊച്ചിക്കാരി..?
അതെ മട്ടാഞ്ചേരിയില്‍
ഹാജി അഹമ്മദ്‌ സേട്ടിന്റെയും
മറിയം ബായിയുടെയും മകളായി 1930 ല്‍ ജനിച്ച സുലേഖ ആണ്‌
കൊച്ചിയുടെ വിഖ്യാതമായ സാഹിത്യ ചരിത്രത്തിലെ ആരും അറിയപ്പെടാതെ പോയ ആ നിർഭാഗ്യവതി.
സുലേഖ പിന്നീട്‌ സുലേഖ ഹുസൈനായ്‌…!!!
 മട്ടാഞ്ചേരിയില്‍ താമസിക്കുന്ന ഏതൊരു “കച്ചിക്കാരും’ പഠിക്കുന്നത്‌ പോലെ ആസിയാ ബായ്‌ സ്‌ക്കൂളിലാണ്‌ സുലേഖയും കുട്ടിക്കാലത്ത്‌ പഠിച്ചത്‌.
ആ കാലഘട്ടത്തില്‍ പഠനം ഖുർആനും, ഹദീസും, ദീനിയാത്തും ആയിരുന്നു പ്രധാനം. നാലാക്ലാസ്‌ പഠനം കഴിഞ്ഞപ്പോഴേക്കും
“”വലിയ” കുട്ടിയായി
വലിയ കുട്ടികള്‍ സ്‌ക്കൂളില്‍ പോകാന്‍ പാടില്ല എന്ന അലിഖിത നിയമം ഉള്ള കാലം..!!!
കുട്ടിക്കാലത്ത്‌ തന്നെ സുലേഖയുടെ മാതാപിതാക്കള്‍ മരിച്ചു..
സുലേഖയെ സംരക്ഷിച്ചത്‌ വല്ല്യുപ്പയായ ജാനി സേട്ടാണ്‌..
ജാനിസേട്ട്‌ ഉറുദു കവിതകള്‍ എഴുതിയിരുന്നു..
സുലേഖക്ക്‌ ഉറുദുവില്‍ എഴുതാന്‍ താല്‍പ്പര്യം ജനിച്ചു…
കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യം കാണിച്ചപ്പോള്‍
ജാനിസേട്ട്‌
ഒരു ഉറുദു അധ്യാപകനെ വീട്ടില്‍ വരുത്തിച്ച്‌ പഠിപ്പിച്ചു..
അദ്ദേഹം ഹൈദരാബാദിൽ നിന്നും വന്ന്‌ കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഉറുദു പണ്ഡിതനാണ് പേര്‌ റിസ്‌വാനുള്ള സാഹിബ്‌.
സുലേഖ ഉറുദുവിൽ കഥയും കവിതയും എഴുതി തുടങ്ങി…
 കഥകളാണ്‌ കൂടുതലും എഴുതിയത്.
ആ കാലഘട്ടത്തിലെ ഇന്ത്യന്‍ സ്‌ത്രീയുടെ അവസ്ഥകളായിരുന്നു സുലേഖയുടെ കഥയില്‍.
സ്‌ത്രീയുടെ പ്രണയവും, വിരഹവും, ഏകാന്തതയും തന്നെയായിരുന്നു പലപ്പോഴും പ്രമേയം…
സുലേഖയുടെ ഇരുപതാമത്തെ വയസില്‍ ആദ്യനോവല്‍  1950 ല്‍ ഡല്‍ഹിയിലുള്ള “”ചമന്‍ ബുക്‌സ്‌”  “”മേരേ സനം ” (എന്റെ പ്രിയതമ) എന്ന പുസ്‌തകമിറക്കി..
 ഇന്ത്യയൊട്ടാകെ വന്‍ കോളിളക്കം സ്യഷ്‌ടിച്ചതായിരുന്നു ആ പുസ്തകം. ഒരു സത്രീയുടെ എല്ലാം മറന്ന തുറന്നെഴുത്തായിരുന്നു അത്‌…!!
പലരും ഇത്‌ എഴുതിയ ആളെ അന്വേഷിച്ചു…
പലരും അഡ്രസ്‌ അന്വേഷിച്ചു.
 കണ്ടത്താനായില്ല.
ഫോട്ടോയും ഇല്ലായിരുന്നു.
കൊച്ചിയിലെ ഒരു യാഥാസ്ഥിതിക കുടുംബം ആയിരുന്ന സുലേഖ ഹുസെന്‌ ഫോട്ടോയും,
അഡ്രസും വെക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ലാ….(പുസ്‌കം പ്രസിദ്ധികരിക്കാന്‍ സമ്മതിച്ചത്‌ തന്നെ വലിയ കാര്യം!)
1990 ല്‍ പ്രസിദ്ധികരിച്ച ഏക്‌ ഫൂല്‍ ഹസാർ ഗം (ഒരു പൂവും ഒരായിരം ദു:ഖവും) എന്ന നേവലില്‍ ആണ്‌ ആദ്യമായ്‌ ഫോട്ടോയും മോല്‍വിലാസവും അച്ചടിച്ച്‌ വന്നത്‌.
മേരാ സനം
ഇന്ത്യയില്‍ മാത്രമല്ല പാക്കിസ്ഥാനിലും , ഹിറ്റായി..
ഇന്ത്യയില്‍ മേരാസനം നോവലിനെ അടിസ്ഥാനമാക്കി
സിനിമ ഇറങ്ങി
അതും ഹിറ്റായി…!!!
പിന്നീട്‌ സുലേഖ ഹുസൈന്‍
എഴുത്തിന്റെ ലോകത്തായി…
1970 ല്‍ രചിച്ച “”താരിഖിയോ കി ബാത്ത്‌” (ഇരുട്ടിന്‌ ശേഷം)
വളരെ അധികം ശ്രദ്ധിക്കപ്പെട്ടു..
മലയാളത്തില്‍ ഇത്‌ പരിഭാഷപ്പെടുത്തണം എന്ന്‌ സി എച്ച്‌ മുഹമ്മദ്‌ കോയ ആഗ്രഹിച്ചു
അങ്ങെനെ മലയാളത്തിന്റെ പരിഭാഷകനായി രവിവർമ്മ ഏറ്റെടുത്തു.
പിന്നീട്‌ ചന്ദ്രിക ആഴ്‌ചപതിപ്പിലും
1981 ല്‍ വിദ്യാർത്ഥിമിത്രം പബ്ലിക്കേഷനിലും ഇരുട്ടിന്‌ ശേഷം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
ഏക്‌ ക്യാബ്‌ ഹഖിഖത്ത്‌(സ്വപ്‌നവും യാതാർത്ഥ്യവും) മർലാ ഹേ കാളി(ഉണങ്ങിയ പൂവ്‌)….
അങ്ങെനെ  35 ഉറുദു നേവലുകള്‍..!!
108 ചെറുകഥകള്‍..!!
ഭർത്താവിന്റെ മരണത്തോടെ അവർ മട്ടാഞ്ചേരി വിട്ട്‌ വടുതലയില്‍ താമസമാക്കി…
പിന്നീട്‌ അവരുടെ ജീവിതം ഏകാന്തവും
ദുരിതപൂർണ്ണവുമായിരുന്നു.
2014 ല്‍ സുലേഖ ഹുസൈന്‍
എന്ന സാഹിത്യകാരി
കടവന്ത്രയിലെ ഹോസ്‌പിറ്റലില്‍ കിടന്ന്‌ മരിക്കുമ്പോൾ മട്ടാഞ്ചേരിയില്‍ ജനിച്ച്‌ വളർന്ന വലയൊരു സാഹിത്യകാരിയാണ്‌ അതെന്ന് കൊച്ചി അറിഞ്ഞില്ല.
കേരളം തിരിച്ചറിഞ്ഞില്ല…
ആരോരുമറിയാതെ
അവർ കടന്നുപോയി….

Back to top button
error: