വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; അധ്യാപകന് ഒളിവില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഒളിവില്‍. കല്‍പ്പകഞ്ചേരിയിലെ അറബിക് കോളജ് അധ്യാപകനായ സലാഹുദ്ദീന് ബുഖാരി തങ്ങളാണ് പ്രതി. രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ പ്രകാരം പൊലീസ് കേസെടുത്തതോടെയാണ് പ്രതി ഒളിവില്‍ പോയത്.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അധ്യാപകനായ ഇയാള്‍ ഇതേ കോളജിലെ വിദ്യാര്‍ത്ഥിനിയെയാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. പീഡന വിവരം വിദ്യാര്‍ത്ഥിതന്നെയാണ് രക്ഷിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി കല്‍പ്പകഞ്ചേരി പൊലീസിന് കൈമാറി.
വിദ്യാര്‍ത്ഥിനിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കേസുമായി ബന്ധുക്കള്‍ മുന്നോട്ട് പോയതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോളജിലെ മറ്റു വിദ്യാര്‍ഥിനികളെയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.