NEWS
പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതിയുടെ അനുമതി
പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീം കോടതി അനുമതി നൽകി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി വിധി റദാക്കിയാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസ് ആർ എസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച അന്വേഷണം തടസപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന ആവശ്യം ഇത്തരത്തിൽ ഒന്നാണെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഈ നിലപാട് കാരാറുകാരന് ആണ് സഹായകരമാകുക.
പാലം പൊളിച്ചു പണിയുന്നതിനു നിർമ്മാണ കമ്പനി ആർ ഡി എസ് പ്രൊജക്ട് ലിമിറ്റഡും പാലം നിർമ്മിക്കുന്നതിനു കൺസൾട്ടൻസി കരാർ ഉള്ള കിറ്റ്കോയും എതിരാണ്. പാലം പൊളിക്കാൻ സർക്കാരിന് തിടുക്കമാണെന്ന് കിറ്റ്കോ കോടതിയിൽ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.