ഇടുക്കി :മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം ഒരുക്കാൻ കെഎസ്ഇബി. 800 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇടുക്കി കേരളത്തിന്റെ പവര്‍ബാങ്കായി മാറുമെന്നതില്‍ സംശയമില്ല.ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം ഇരട്ടിയാകുന്നതോടെ സംസ്ഥാനത്തെ ഊര്‍ജ്ജക്ഷാമത്തിനും ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.ഇതിന്റെ വിശദ പ്രോജക്‌ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്) ഡിസംബറില്‍ കെ.എസ്.ഇ.ബിക്ക് സമര്‍പ്പിക്കും എന്നാണ് അറിയുന്നത്.മാര്‍ച്ചില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുകയും ചെയ്യും.അങ്ങനെ വന്നാല്‍ 2024ല്‍ നിര്‍മാണം ആരംഭിക്കാനാകും.പൂര്‍ത്തിയാകാന്‍ 4-5 വര്‍ഷമെടുക്കുമെന്നാണ് വിലയിരുത്തല്‍. ചെലവ് 2,670 കോടിയാണ്.
കേരളത്തിന്റെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം എന്നത് 83.05 ദശലക്ഷം യൂണിറ്റാണ്.എന്നാൽ ആഭ്യന്തര ഉത്പാദനം 28.45 ദശലക്ഷം യൂണിറ്റ് മാത്രമാണ് കെ.എസ്.ഇ.ബി പുറത്തുനിന്ന് വാങ്ങുന്നത് 54.60 ദശലക്ഷം യൂണിറ്റ്. ഇതിന് 24- 25 കോടി പ്രതിദിന ചെലവ് വരുന്നുണ്ട്. എന്നാല്‍ പുതിയത് വരുന്നതോടെ അഞ്ച് കോടിയെങ്കിലും പ്രതിദിനം ലാഭമുണ്ടാകുന്നതായിരിക്കും. പ്രളയസമയത്ത് ഡാം നിറയുമ്ബോള്‍ കാര്യമായി വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയേണ്ടിയും വരില്ല എന്നതും പ്രത്യേകതയാണ്.