ന്യൂഡൽഹി: ഒഫീഷ്യൽ എയര്‍ലൈന്‍ ഗൈഡ് (OAG), 2022 മാര്‍ച്ചില്‍ പുറത്തു വിട്ട കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്.ചൈനയിലെ ഗ്വാങ്ഷു വിമാനത്താവളത്തെ (guangzhou airport) മറികടന്നാണ് ഡൽഹി ഈ നേട്ടം കൈവരിച്ചത്.
നിലവില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ് ഈ ചൈനീസ് വിമാനത്താവളം.അറ്റ്ലാന്റയിലെ ഹാ ര്ട്ട്സ്ഫീല്ഡ്-ജാക്സണ് അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം.ദുബായ് അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്തുള്ളത്.