KeralaNEWS

സോപ്പു കമ്പനി തുറന്നു കിടക്കുന്നത് കണ്ട് അടയ്ക്കാന്‍ ചെന്ന പിതാവ് കണ്ടത് യന്ത്രത്തില്‍ കുടുങ്ങിയ 18കാരൻ മകന്‍റെ മൃതദേഹം, ദാരുണ സംഭവം മലപ്പുറത്ത്

ലപ്പുറം: പാണ്ടിക്കാട് പുളമണ്ണ തെച്ചിയോടൻ ഷമീറിൻ്റെ മകൻ മുഹമ്മദ് ഷാമിൽ സോപ്പ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി മരിച്ചു. പിതാവ് ഷമീറിൻ്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. രാത്രി ഏഴു മണിയോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീൻ്റെ ഉള്ളിൽ കുടുങ്ങി മരിച്ചുകിടക്കുന്നത് കണ്ടത്.

ഒഴിവുസമയങ്ങളിൽ ഷാമിലും സോപ്പുപൊടി നിർമാണത്തിൽ വ്യാപൃതനാകാറുണ്ട്. ഇതിനിടെയാകാം അപകടം എന്നാണ് നിഗമനം. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമനസേന, പാണ്ടിക്കാട് പോലീസ് ട്രോമാകെയർ, പൊലീസ് വോളണ്ടിയർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

Signature-ad

തുവ്വൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഷാമിൽ.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മാതാവ്: സൗദാബി, സഹോദരങ്ങൾ: മിൻഹ, അഷ്മിൽ, ജുൻഹ.

Back to top button
error: