PravasiTRENDING

സൗ​ദി​യി​ൽ ബു​ധ​നാ​ഴ്ച​യും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റ് ക​ട​ന്നു

സൗ​ദി​യി​ൽ ബു​ധ​നാ​ഴ്ച​യും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റ് ക​ട​ന്നു. 110 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 263 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 7,52,188 ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 7,38,011 ഉം ​ആ​യി.

പു​തു​താ​യി ര​ണ്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 9,062 ആ​യി. നി​ല​വി​ൽ 5,115 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 66 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.

Signature-ad

സൗ​ദി​യി​ൽ നി​ല​വി​ലെ കോ​വി​ഡ് മു​ക്തി​നി​ര​ക്ക് 98.12 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.2 ശ​ത​മാ​ന​വു​മാ​ണ്. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത രോ​ഗി​ക​ളു​ടെ എ​ണ്ണം: ജി​ദ്ദ 24, റി​യാ​ദ് 22, മ​ദീ​ന 15, മ​ക്ക 14, ത്വാ​ഇ​ഫ് 8, ദ​മ്മാം 7.

Back to top button
error: