ആലപ്പുഴ: മത മൈത്രീ സന്ദേശവുമായി തീര്‍ത്ഥാടന കേന്ദ്രമായ ചേര്‍ത്തല തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ നാളെ വൈകിട്ട് ദീപകാഴ്ച തെളിയും.വൈകിട്ടത്തെ ദിവ്യബലിക്കും കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കും ശേഷം വിശാലമായ പള്ളിമുറ്റത്താണ് ദീപം തെളിയിക്കുന്നത്.നാനാജാതി മതസ്ഥര്‍ ഇതില്‍ പങ്കെടുക്കും.1936-ല്‍ ഇവിടുത്തെ അല്‍ഭുത തിരുസ്വരൂപം പ്രതിഷ്ഠിക്കുമ്ബോള് വൈദ്യുതിയും മറ്റ് സൗകര്യങ്ങളും ലഭ്യമായിരുന്നില്ല. ഈ സമയത്ത് നാനാജാതി മതസ്ഥരായ നാട്ടുകാര്‍ വിളക്കില്‍ എണ്ണയൊഴിച്ച് കത്തിച്ച് കാത്തിരുന്നു. അതിന്റെ അനുസ്മരണ കൂടിയാണിത്.
നാളെ വൈകിട്ട് 7.30 ന് സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് ദീപകാഴ്ച ഉല്‍ഘാടനം ചെയ്യും. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിന്, തങ്കിക്കവല മസ്ജിദ് അര്‍ഷ് പ്രസിഡന്റ് എം.എ. കരിം ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ,വാര്‍ഡ് മെമ്ബര്‍ മേരിക്കുഞ്ഞ് ,ഫാ .ലിനീഷ് അറയ്ക്കല്‍, ഫാ.ജോയ്സ് ചെറിയ തയ്യിൽ, ഫാ.ജോസ് ആന്റണി, ഷാജി അഴീക്കല്‍, എന്നിവര്‍ നേതൃത്വം നല്‍കും.