ചങ്ങനാശേരി:കെഎസ്ആർടിസിയേയും അതിന്റെ ജീവനക്കാരേയും കുറ്റം പറയാനേ നമുക്ക് നേരമുള്ളൂ.എന്നാൽ
ഇത്രയും നാള് ഓടിച്ച ബസിനെ വിട്ടു പിരിയേണ്ടി വന്നപ്പോള്‍ പൊട്ടിക്കരഞ്ഞ പൊന്നുംകുട്ടനേപ്പോലുള്ള ഡ്രൈവര്‍മാരും അക്കൂട്ടത്തിലുണ്ട്.സ്ഥിരമായി ഓടിച്ചിരുന്ന ബസിനോട് വികാര നിര്‍ഭരമായ വിടപറിച്ചില് നടത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിനാണ് പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കിയത്.വേളാങ്കണ്ണി റൂട്ട് കെഎസ്ആര്‍ടിസിയുടെ പുതിയ കെ സ്വിഫ്റ്റ് കമ്ബനി ഏറ്റെടുത്തതോടെ റദ്ദാക്കേണ്ടി വന്ന ബസിനെ ചാരി പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഡ്രൈവറുടെ യാത്ര അയപ്പ്.