NEWS
മഹാരാഷ്ട്രയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് 10 പേര് മരിച്ചു; 25 ഓളം പേര് കുടുങ്ങി കിടക്കുന്നതായി സംശയം
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് 10 പേര് മരിച്ചു. പട്ടേല്‍ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാര്‍പ്പിടസമുച്ചയമാണ് തകര്‍ന്നത്.
25 ഓളം പേര് കുടുങ്ങി കിടക്കുന്നതായാണ് സംശയം എന്‍ഡിആര്‍എഫ്, അഗ്നിശമന സേന, പൊലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ 3:40 ഓടെയാണ് സംഭവം. 31 പേരെ രക്ഷപ്പെടുത്തി. 20 പേരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്.
40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിനുള്ളില്‍ 20 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ ഓഗസ്റ്റ് 24 ന് റായ്ഗഡ് ജില്ലയിലെ മഹാഡില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് 16 പേര് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീവണ്ട മുനിസിപ്പല്‍ കോര്പ്പറേഷന് അതിന്റെ പരിധിയിലുള്ള കെട്ടിടങ്ങളേപ്പറ്റി ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കെയാണ് ഈ സംഭവം.